Kerala

അഖിലലോക കരിസ്മാറ്റിക് മലയാളി സംഗമം

Sathyadeepam

ഇരിങ്ങാലക്കുട: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ഒരുക്കുന്ന അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമം 2017 ആഗസ്റ്റ് 12 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 15 ചൊവ്വാഴ്ച 1 മണി വരെ ആളൂര്‍ ല്യൂമന്‍ യൂത്ത് സെന്‍ററില്‍ നടക്കുന്നു. പതിനായിരം അല്മായ, വൈദിക, സന്യസ്ത കരിസ്മാറ്റിക് പ്രതിനിധികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. ആഗ സ്റ്റ് 12-ാം തീയതി ശനിയാഴ്ച 10 മണിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മോറോന്‍ മോര്‍ ക്ലിമീസ് മാര്‍ ബസേലിയോസ് കാതോലിക്ക ബാവ സംഗമം ഉദ്ഘാടനം ചെയ്യും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി, കെസിബിസി പ്രസിഡന്‍റ് റവ. ഡോ. സൂസൈപാക്യം എന്നിവര്‍ സന്ദേശം നല്‍കും. സംഗമത്തിന്‍റെ പ്രധാനവേദിയായ 50,000 അടി വിസ്തീര്‍ ണമുള്ള പന്തലിന്‍റെ കാല്‍നാട്ട് കര്‍മ്മം ജൂലൈ 12-ാം തീയതി 10 മണിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍ നിര്‍വഹിച്ചു. തദവസരത്തില്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ കപ്പുച്ചിന്‍, ഫാ. ജോണി മേനാച്ചേരി, ഫാ. ജോസ് മാളിയേക്കല്‍, ഫാ. നിക്സന്‍ ചാക്കോര്യ, ഫാ. വര്‍ഗീസ് പെരേപ്പാടന്‍, ഷാജി വൈക്കത്തുപ്പറമ്പില്‍, സെബാസ്റ്റ്യന്‍ താന്നിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം പ്രധാനമായും ഡിവൈന്‍ ധ്യാനകേന്ദ്രത്തിലായിരിക്കും.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]