Kerala

അധ്യാപക പ്രതിഷേധം

Sathyadeepam

കൊച്ചി: നിയമന അംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകര്‍ മനുഷ്യാവകാശദിനത്തില്‍ പ്രതിഷേധവുമായി രംഗത്ത്. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ ആഭിമുഖ്യത്തില്‍, സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ വിദ്യാഭ്യാസ ഓഫീസുകള്‍ക്കുമുമ്പില്‍ അധ്യാപകരുടെ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ്, തൃശൂരില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, എറണാകുളത്ത് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കോഴിക്കോട് വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ ഒറവുങ്കര, ഇടുക്കിയില്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍, കൊല്ലത്ത് ഫാ. ബിനു തോമസ്, പത്തനം തിട്ടയില്‍ ഫാ. വര്‍ഗീസ് കാലായില്‍, കണ്ണൂരില്‍ ഫാ. ജെയിംസ് ചെല്ലംങ്കാട്ട്, കോട്ടയത്ത് യു.കെ. സ്റ്റീഫന്‍, വയനാട് സജി ജോണ്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ ജില്ലകളില്‍ കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, സംസ്ഥാന പ്രസിഡന്‍റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, എം. ആബേല്‍, സി.ആര്‍. ജോസ്, ഷാജി മാത്യു, ജെയിംസ് കോശി എന്നിവര്‍ നേതൃത്വം നല്‍കി.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ