Kerala

അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍

Sathyadeepam

ഷിമോഗ: കര്‍ണാടകയിലെ ഭദ്രാവതി സീറോ മലബാര്‍ രൂപതാ സ്ഥാപന ത്തിന്‍റെ ദശവത്സരാഘോഷത്തോടനുബന്ധിച്ചു ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എന്‍. ആര്‍. പുരം ലിറ്റില്‍ ഫ്ളവര്‍ കത്തീഡ്രലിന് സമീപമുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന നാലു ദിവസത്തെ കണ്‍വെന്‍ഷനില്‍ മലയാളികളും കന്നഡക്കാരുമടങ്ങുന്ന എണ്ണായിരത്തോളം വിശ്വാസി കള്‍ സംബന്ധിച്ചു. മലയാ ത്തിലും കന്നഡയിലുമായി രുന്നു ശുശ്രൂഷകള്‍.

ദശവത്സരാഘോഷത്തിനു കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപത ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി കുടുംബവര്‍ഷവും സന്യസ്തവര്‍ഷവും നവസുവിശേഷവത്കരണവര്‍ഷവും പ്രഖ്യാപിച്ചു രൂപതയില്‍ പ്രത്യേക കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി. 1950 മുതല്‍ കര്‍ണാടകയിലേക്കു കുടിയേറിയ മലയാളി വിശ്വാസികളുടെ ആഗ്രഹസാഫല്യമാണു കര്‍ണാടകയിലെ ഷിമോഗ, ചിക്മംഗലൂര്‍ ജില്ലകള്‍ ഉള്‍ പ്പെടുന്ന ഭദ്രാവതി സീറോ മലബാര്‍ രൂപത. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, വികാരി ജനറാള്‍ ഫാ. അഗസ്റ്റിന്‍ ഉറുമ്പുകാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ദശവത്സരാഘോഷത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]