Kerala

10-ാമത് ദമ്പതി കോണ്‍ഫറന്‍സ്

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ (FACE) കീഴില്‍, മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് (MCC) നേതൃത്വം നല്‍കുന്ന, 10-ാമത് ദമ്പതി കോണ്‍ഫറന്‍സ് ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വിശുദ്ധ ലൂയിസെലി നഗറില്‍ (കളമശ്ശേരി സെന്റ്. ജോസഫ്‌സ് ചര്‍ച്ച് ഓഡിറ്റോറിയം) വച്ചു നടത്തപ്പെടുന്നു. 'ഉറപ്പുള്ള ദാമ്പത്യം, ഉണര്‍വുള്ള കുടുംബം' എന്ന ആനുകാലിക പ്രസക്തമായ വിഷയമാണ് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്.

ദാമ്പത്യത്തിലും കുടുംബത്തിലും ആരോഗ്യകരമായ അതിരുകള്‍ നിശ്ചയിച്ചുകൊണ്ട് മക്കളെ പരിശീലിപ്പിക്കുന്നവരാകണം ദമ്പതികള്‍. മക്കളുടെ ജീവിതത്തില്‍ അമിതമായ ഇടപെടലുകള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. വ്യക്തികളുടെ വൈകാരിക ആവശ്യങ്ങള്‍ വ്യത്യസ്ഥമാണന്ന് തിരിച്ചറിഞ്ഞ്, ഭാര്യാഭര്‍തൃബന്ധത്തില്‍ പരസ്പരം സ്‌നേഹിക്കുമ്പോഴാണ് വൈകാരിക പക്വതയുണ്ടാകുന്നത്. ക്രിയാത്മക ആശയവിനിമയങ്ങളിലൂടെ പരസ്പരം അഭിനന്ദനവും ആശ്വാസവും പ്രോത്സാഹനവുമായിത്തീരുവാന്‍ ഭാര്യക്കും ഭര്‍ത്താവിനും കഴിയാതെ വരുന്നത് തിരിച്ചറിയുകയും പരിശീലിക്കപ്പെടുകയും വേണം. നൊമ്പരങ്ങളും തളര്‍ച്ചകളും ഇല്ലാത്ത ദാമ്പത്യങ്ങള്‍ ഇല്ല. അതിനാല്‍ ദാമ്പത്യം സൗഖ്യദായകമാകണം. മേല്‍പ്പറഞ്ഞ ദാമ്പത്യ മേഖലകളെപ്പറ്റി വിശദമായ ചര്‍ച്ചകളിലൂടെ കാലഘട്ടത്തിനു യോജിച്ചതായ ദമ്പതീപരിശീലനപരിപാടികള്‍ക്ക് രൂപം കൊടുക്കുവാന്‍ ഈ കോണ്‍ഫറന്‍സ് ലക്ഷ്യം വയ്ക്കുന്നു.

എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറല്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. എം. സി. സി അതിരൂപത കോര്‍ഡിനേറ്റര്‍ ദമ്പതി ടെസ്സി & റൈഫണ്‍ അദ്ധ്യക്ഷത വഹിക്കുന്ന കോണ്‍ഫറന്‍സില്‍, വിഷയാവതരണം അതിരൂപത കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസഫ് മണവാളന്‍ നടത്തും. എം.സി.സി സ്ഥാപക ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി (പ്രൊഫസര്‍, മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി) ഈ വിഷയത്തിന്റെ ആശയാവിഷ്‌കാരം നടത്തുന്നു.

അതിരൂപതയില്‍ നിന്നും പുറമേനിന്നുമുള്ള അഞ്ഞൂറോളം ദമ്പതികളെ ഇതില്‍ പങ്കെടു പ്പിക്കാനുള്ള പ്രചാരണ പരിപാടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നു. റവ. ഫാ. സാന്‍ജോ കണ്ണമ്പിള്ളി ചെയര്‍മാനും ദമ്പതികളായ റൈഫണ്‍ & ടെസ്സി ജനറല്‍ കണ്‍വീനറും, അവരാച്ചന്‍ & സിബി, ജോസ് മാത്യു & മേരിയമ്മ എന്നിവര്‍ ഓര്‍ഗനൈസിങ്ങ് ഭാരവാഹികളുമായി 87 ദമ്പതികളടങ്ങിയ 9 കമ്മിറ്റികള്‍ ഇതിനായി പ്രവര്‍ത്തിച്ചു വരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം