International

ജലമൂല്യങ്ങളെ കുറിച്ചു വത്തിക്കാനില്‍ സമ്മേളനം

Sathyadeepam

ലോകജലദിനമായിരുന്ന മാര്‍ച്ച് 22-നു വത്തിക്കാനില്‍ ജലസംരക്ഷണത്തെക്കുറിച്ചു സമ്മേളനം സംഘടിപ്പിച്ചു. "നീര്‍ത്തടം: ദാഹിക്കുന്ന ലോകത്തിനു ജലമൂല്യങ്ങള്‍ നിറച്ചു നല്‍കുക" എന്ന പ്രമേയവുമായി സമ്മേളനം സംഘടിപ്പിച്ചത് വത്തിക്കാന്‍ സാംസ്കാരിക കാര്യാലയമാണ്. മനുഷ്യജീവിതത്തില്‍ ജലത്തിനുള്ള മുഖ്യസ്ഥാനം തിരിച്ചറിയുകയും വീണ്ടെടുക്കുകയുമാണ് സമ്മേളനം ലക്ഷ്യമാക്കിയതെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജലവും മനുഷ്യവംശവും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ച് വത്തിക്കാന്‍ മനുഷ്യവികസന കാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ സംസാരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം