International

ചിരിച്ചുകൊണ്ടു മരിച്ച കന്യാസ്ത്രീയുടെ ചിത്രം തരംഗമായി

sathyadeepam

മരണത്തെ നിറഞ്ഞ പുഞ്ചിരിയോടെ ആശ്ലേഷിച്ച അര്‍ജന്‍റീനിയന്‍ കന്യാസ്ത്രീയുടെ ചിത്രം നവമാധ്യമങ്ങളില്‍ തരംഗം തീര്‍ത്തു പ്രചരിച്ചു. മരിക്കുന്നതിനു തൊട്ടുമുമ്പ് അവരെഴുതിയ വരികളും ലോകം നെ ഞ്ചേറ്റി: "എന്‍റെ മൃതസംസ്കാരം എങ്ങനെ വേണമെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ഒന്നാമതായി, തീക്ഷ്ണമായ പ്രാര്‍ത്ഥനകള്‍ വേണം. പിന്നെ എല്ലാവര്‍ക്കും വേണ്ടിയുള്ള വലിയൊരു ആഘോഷവും. പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്, പക്ഷേ ആഘോഷിക്കാ നും മറക്കരുത്!" 42 കാരിയായ സിസ്റ്റര്‍ സെ സിലിയ മരിയ ആണു അര്‍ബുദബാധയെ തുടര്‍ന്നു മരിച്ചത്. 6 മാസം മുമ്പാണ് ശ്വാസകോശത്തെ ബാധിച്ച അര്‍ബുദം കണ്ടെത്തിയത്. രോഗബാധിതയായിരുന്നു. "അവള്‍ നേ രെ സ്വര്‍ഗത്തിലേയ്ക്കു പോയെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അവളെ സ്മരിക്കുന്നതു നിറുത്തരുത്. സ്വര്‍ഗത്തില്‍ നിന്ന് അവളതു പകരം നല്‍കുകയും ചെയ്യും," മരണമറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ സന്യാസസഭാധികാരികള്‍ എഴുതി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം