International

കുടുംബങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ബംഗ്ലാദേശ് ആര്‍ച്ചുബിഷപ്

Sathyadeepam

പരമാവധി കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും സുവിശേഷത്തിന്‍റെ സന്തോഷം കുടുംബങ്ങളുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് ബംഗ്ലാദേശിലെ ധാക്ക ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ പാട്രിക് ഡി റൊസാരിയോ തന്‍റെ വൈദികരോ ടും സന്യസ്തരോടും ആവശ്യപ്പെട്ടു. വിദൂരസ്ഥങ്ങളായ സ്ഥലങ്ങളില്‍ കഴിയുന്ന ക്രൈസ്തവ കുടുംബങ്ങളുണ്ട്. അവര്‍ക്ക് അജപാലകരുടെ സാമീപ്യവും ആത്മീയ ഉപദേശവും ആവശ്യമാണ്. ബുദ്ധിമുട്ടേറിയ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളുണ്ട്. അ വര്‍ക്കു സ്നേഹവും അനുകമ്പയും ആവശ്യമാണ്. കുടുംബം ഒരു ചെറിയ സഭയും സഭയുടെ വേരുമാണ്. പുരുഷ, വനിതാ സന്യസ്തര്‍ ഇവരുടെ കാര്യത്തില്‍ കരുതലെടുക്കണം – ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ 16 കോടി ജനങ്ങളില്‍ 0.6 ശതമാനമാണു ക്രൈസ്തവര്‍.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]