International

കാര്‍ഡിനല്‍ പൗലോ സാര്‍ദി നിര്യാതനായി

Sathyadeepam

അഞ്ചു മാര്‍പാപ്പമാര്‍ക്കു കീഴില്‍ സേവനം ചെയ്ത പാരമ്പര്യമുള്ള കാര്‍ഡിനല്‍ പൗലോ സാര്‍ദി നിര്യാതനായി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പേപ്പല്‍ പ്രസംഗങ്ങളും ലേഖനങ്ങളും എഡിറ്റ് ചെയ്യുന്ന വിഭാഗത്തെ ഏകോപിപ്പിക്കുന്ന ജോലിയാണ് അദ്ദേഹം ദീര്‍ഘകാലം ചെയ്തിട്ടുള്ളത്. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നിവരുടെ പ്രബോധനങ്ങള്‍ക്ക് മൂല്യവത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് കാര്‍ഡിനല്‍ സാര്‍ദിയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു. ഇറ്റലിക്കാരനായ കാര്‍ഡിനല്‍ സാര്‍ദി 1976-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ സേവനമാരംഭി ച്ചു. 1997-ല്‍ മെത്രാനും 2010-ല്‍ കാര്‍ഡിനലുമായി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം