International

ഇറാഖി ആര്‍ച്ചുബിഷപ്പിന്‍റെ രക്തസാക്ഷിത്വവാര്‍ഷികം ആചരിച്ചു

Sathyadeepam

ഇറാഖില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ മോസുള്‍ ആര്‍ച്ചുബിഷപ് പോള്‍ ഫരാജ് രാഹോയുടെ ചരമവാര്‍ഷികം ആചരിച്ചു. 2008 ഫെ ബ്രുവരി 29 നാണ് ആര്‍ച്ചുബിഷപ് രഹോയെയും കുറെ ക്രൈസ്തവവിശ്വാസികളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ചയ്ക്കു ശേഷം വധിക്കുകയും ചെയ്തു. ആര്‍ച്ചുബിഷപ്പിന്‍റെ കാര്‍ ആക്രമിച്ച് കൂടെയുണ്ടായിരുന്ന രണ്ടു പേരെ കൊന്ന ശേഷമാണ് ആര്‍ച്ചുബിഷപ്പിനെ അവര്‍ ബന്ദിയാക്കി കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തിന്‍റെ മൃതദേഹം അടുത്തുള്ള സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തിന്‍റെ മോചനത്തിനായി ബെനഡിക്ട് മാര്‍പാപ്പ ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു. ആര്‍ച്ചുബിഷപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ രൂപത തുടക്കമിട്ടിട്ടുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം