International

അല്മായ വനിതയ്ക്കു വത്തിക്കാന്‍ കോടതിയില്‍ നിയമനം

Sathyadeepam

വിവാഹമോചനക്കേസുകള്‍ പരിഗണിക്കുന്നതിനുള്ള സഭയിലെ പരമോന്നത കോടതിയായ റോമന്‍ റോട്ടായിലെ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട് എന്ന ചുമതലയില്‍ മരിയ ഫ്രാറ്റെഞ്ജലോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റോമന്‍ റോട്ടായില്‍ ഈ പദവിയില്‍ വരുന്ന ആദ്യത്തെ വനിതയാണ് മരിയ. റോമന്‍ റോട്ടായില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. വിവാഹബന്ധങ്ങള്‍ നിലനിറുത്താനുള്ള വാദഗതികള്‍ അവതരിപ്പിക്കുകയാണ് ഡിഫന്‍ഡര്‍ ഓഫ് ബോണ്ടിന്‍റെ ചുമതല. അല്മായനായ എന്‍റിക്കോ ഫെറാന്നിനിയെ ഉപ പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് ആയും നിയമിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു തുല്യമായ ജോലിയാണ് പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ്. റോമന്‍ റോട്ടായിലെ ഉദ്യോഗസ്ഥനും കാനോന്‍ നിയമ അഭിഭാഷകനുമാണ് അദ്ദേഹം.

image

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?