International

യുവജനസിനഡ്: അദ്ധ്യക്ഷന്മാരെ നിയമിച്ചു

Sathyadeepam

യുവജനങ്ങള സംബന്ധിച്ച് നടത്തുന്ന ആഗോള സിനഡില്‍ മാര്‍പാപ്പയ്ക്കു വേണ്ടി അദ്ധ്യക്ഷത വഹിക്കേണ്ട കാര്‍ഡിനല്‍മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കല്‍ദായ പാത്രിയര്‍ക്കീസ് കാര്‍ഡില്‍ ലൂയിസ് റാഫേല്‍ സാകോ, കാര്‍ഡിനല്‍ ഡിസൈര്‍ സറാഹന്‍സാന, കാര്‍ഡിനല്‍ ചാള്‍സ് മോംഗ് ബോ, കാര്‍ഡിനല്‍ ജോണ്‍ റിബാറ്റ് എന്നിവരാണ് നിയമിതരായത്. സിനഡിനെ നിയന്ത്രിക്കുന്നതും സിനഡില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്‍കുന്നതും സിനഡ് രേഖകളില്‍ ഒപ്പു വയ്ക്കുന്നതും ഇവരായിരിക്കും. ഒക്ടോബര്‍ 3 മുതല്‍ 28 വരെയായിരിക്കും സിനഡ്. സിനഡിന്‍റെ കര്‍മ്മരേഖ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം, ലിംഗന്യൂനപക്ഷങ്ങള്‍ക്കുള്ള പരിഗണന തുടങ്ങിയ വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്തേക്കുമെന്നു കരുതപ്പെടുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം