International

യുവജനദിനം: ഫ്രാന്‍സില്‍ നിന്നു പനാമയിലേയ്ക്കു സമുദ്രയാത്ര

Sathyadeepam

2019-ല്‍ പനാമയില്‍ നടക്കുന്ന ആഗോള യുവജനദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഫ്രാന്‍സില്‍നിന്ന് ഒരു സംഘം മൂന്നു ബോട്ടുകളിലായി സമുദ്രയാത്ര നടത്തുന്നു. അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ 105 ദിവസങ്ങള്‍ നീളുന്ന യാത്രയായിരിക്കുമിത്. ആഗസ്റ്റ് 31-ന് ആദ്യത്തെ സംഘം യാത്ര പുറപ്പെട്ടു. 2019 ജനുവരിയോടെ ഇവര്‍ പനാമയിലെത്തും. ഫ്രഞ്ച് മെത്രാന്‍ സംഘത്തിന്‍റെ പ്രതിനിധിയായ ബിഷപ് മാര്‍ക് ഐലെറ്റ് ആശീര്‍വാദം നല്‍കി യാത്ര ഉദ്ഘാടനം ചെയ്തു. ആത്മീയ, മാനവീക, മിഷണറി സാഹസികതയാണ് തങ്ങള്‍ ഈ യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാംഗങ്ങള്‍ പറയുന്നു. സംഘത്തില്‍ പലരും ആദ്യമായാണ് കടല്‍യാത്ര നടത്തുന്നത്. സ്പെയിന്‍, പോര്‍ട്ടുഗല്‍, സെനഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ സംഘം ഇറങ്ങുന്നുണ്ട്. അവിടങ്ങളിലെ പ്രാദേശികസമൂഹങ്ങളുമായി സംവദിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം