International

ലോകസമാധാനത്തിനായി ജപമാല ചൊല്ലുക: മാര്‍പാപ്പ

Sathyadeepam

ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമെങ്ങുമുള്ള കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ചു. ഉയിര്‍പ്പുകാലത്തെ നാലാം ഞായറാഴ്ച സെ.പീറ്റേഴ്സ് അങ്കണത്തിലെത്തിയ വിശ്വാസികളോടും സന്ദര്‍ശകരോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. മെയ് മാസത്തില്‍ പ്രത്യേകമായ നിയോഗത്തോടെ പ.മാതാവിന്‍റെ മാദ്ധ്യസ്ഥം തേടി സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നാണ് മാര്‍പാപ്പയുടെ നിര്‍ദേശം. ഫാത്തിമാമാതാവ് ഇത് ഇപ്പോള്‍ നമ്മോടാവശ്യപ്പെടുന്നുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു. ഫാത്തിമായില്‍ പ.മാതാവിന്‍റെ ദര്‍ശനമുണ്ടായതിന്‍റെ ശതാബ്ദിയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പ ഫാത്തിമാ സന്ദര്‍ശിക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ നിര്‍ദേശം.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]