International

അടുത്ത ആഗോള കുടുംബസമ്മേളനം വിവാഹജീവിതത്തിന്‍റെ വിശുദ്ധി പ്രമേയമാക്കും

Sathyadeepam

അമോരിസ് ലെത്തീസ്യ എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ വിവാഹജീവിതത്തെ വിശുദ്ധിയിലേയ്ക്കുള്ള മാര്‍ഗമായി വിലയിരുത്തുന്ന വിചിന്തനങ്ങളായിരിക്കും അടുത്ത ആഗോള കുടുംബസമ്മേളനത്തില്‍ നടക്കുകയെന്നു വത്തിക്കാന്‍ അറിയിച്ചു. 2021 ജൂണ്‍ 23 മുതല്‍ 27 വരെ റോമിലാണ് അടുത്ത കുടുംബസമ്മേളനം നടക്കുക. "കുടുംബസ്നേഹം: വിശുദ്ധിയിലേയ്ക്കുള്ള വഴിയും വിളിയും" എന്നത് സമ്മേളനത്തിന്‍റെ പ്രമേയമായി വത്തിക്കാന്‍ അല്മായ, കുടുംബ കാര്യാലയം പ്രഖ്യാപിച്ചു. അമോരിസ് ലെത്തീസ്യയുടെ അഞ്ചാം വാര്‍ഷികവേളയിലാണ് അടുത്ത കുടുംബസമ്മേളനം നടക്കുക. 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആഗോളകുടുംബസമ്മേളനങ്ങള്‍ക്കു തുടക്കമിട്ടത്. 2018 ല്‍ അയര്‍ലണ്ടിലാണു കഴിഞ്ഞ സമ്മേളനം നടന്നത്.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു