International

‘സഹാനുഭൂതിയുടെ പരിശീലനം’ രാജ്യാന്തര കലാ പദ്ധതിയുമായി വത്തിക്കാന്‍

Sathyadeepam

മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏഴ് പ്രമുഖ കത്തോലിക്കാ സര്‍വ്വകലാശാല കളെയും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരെയും, പരിരക്ഷകരെയും ഒരുമിപ്പിക്കുന്ന, ‘സഹാനുഭൂതിയുടെ പരിശീലന ങ്ങള്‍’, എന്ന ത്രിവര്‍ഷ പദ്ധതിക്ക് വത്തിക്കാന്‍ സാംസ്‌കാരിക വിദ്യാഭ്യാസ കാര്യാലയം രൂപം നല്‍കി. ഈ സംരംഭം, ഓഗസ്റ്റ് 27 നു ബ്രസീലിലെ റിയോ ദി ജനീറോയിലുള്ള പൊന്തിഫിക്കല്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു. 2026-2027 കാലഘട്ടത്തില്‍ ചിലി, കൊളംബിയ, യുഎസ്എ, പോര്‍ച്ചുഗല്‍, അംഗോള, ഇറ്റലി എന്നിവിടങ്ങളി ലായി നടക്കുന്ന ഈ പരിപാടി ഇറ്റലിയിലെ വെനീസിലാണ് സമാപിക്കുക.

ലിയോ പതിനാലാമന്‍ പാപ്പയുടെ ‘മഞ്ഞീഫിക്ക ഹുമാനിത്താസ്’ എന്ന ചാക്രികലേഖനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇന്നത്തെ ലോകത്ത് വര്‍ധിച്ചു വരുന്ന വിഭജനങ്ങളും സാമൂഹിക മായ ഒറ്റപ്പെടലുകളും കണക്കിലെടു ക്കുമ്പോള്‍, ‘സഹാനുഭൂതി’ എന്നത് ഒരു സാംസ്‌കാരിക രക്ഷാമാര്‍ഗ മായി മാറണമെന്ന്, കാര്യാലയ ത്തിന്റെ അധ്യക്ഷന്‍ കർദിനാള്‍ തോളേന്തീനോ ദേ മെന്തോത്സ വ്യക്തമാക്കി. അറിവിനെ കേവലം സാങ്കേതികമായി കാണാതെ, മറ്റുള്ളവരുടെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും ബഹുമാനി ക്കാനും ഉള്‍ക്കൊള്ളാനും സര്‍വ്വ കലാശാലകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തെ കേവലം വിവരങ്ങള്‍ കൈമാറുന്ന പ്രക്രിയ യായിട്ടല്ല, മറിച്ച് സ്‌നേഹത്തിന്റെ യും ഉത്തരവാദിത്തത്തിന്റെയും അടയാളമായാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഹന്ന ആരെന്റ്, എഡിത്ത് സ്റ്റെയിന്‍ തുടങ്ങിയ ദാര്‍ശനികരുടെ ചിന്തകളെ മുന്‍നിര്‍ത്തി, അപരന്റെ വേദനയെയും സന്തോഷത്തെയും വിനയത്തോടെ മനസ്സിലാക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക യാണ് ഇതിന്റെ ലക്ഷ്യം. കേവലം വ്യക്തിബന്ധങ്ങളില്‍ ഒതുങ്ങാതെ, സമൂഹത്തിന്റെ സമസ്ത മേഖല കളിലും സഹാനുഭൂതിയും പരസ്പര സഹകരണവും ഉറപ്പാക്കാനുള്ള ഒരു വേദി കൂടിയായിരിക്കും ഈ പദ്ധതി.

ക്രിസ്തുവിലുള്ള ഐക്യം സുവിശേഷവത്കരണത്തെ ശക്തമാക്കും

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ (1891-1973) : ഒക്‌ടോബര്‍ 16

സഹൃദയവേദി വിവിധ ഗ്രന്ഥങ്ങളുടെ അവാര്‍ഡിനു ശുപാര്‍ശകള്‍ ക്ഷണിച്ചു

വിമർശനങ്ങളെ അടിച്ചമർത്താതെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ ഭരണകൂടം തയാറാകണം: കെ ആര്‍ എൽ സി സി

ആര്‍ച്ചുബിഷപ് ഒസ്കർ റോമേരോയെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നാവശ്യം