

സെപ്തംബര്‍ 1-ന് ആചരിക്കപ്പെടുന്ന ‘സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം’ പ്രകൃതി സംരക്ഷണത്തിനും പ്രാര്‍ത്ഥനയ്ക്കും മാത്രമല്ല, നിരായുധീകരണത്തിനും സമാധാനസ്ഥാപന ത്തിനും കൂടിയാണ് നമ്മെ ക്ഷണിക്കുന്ന തെന്ന് ലിയോ പതിനാലാമന്‍ പാപ്പ. ഈ ആഗോളദിനവുമായി ബന്ധപ്പെട്ട് നല്‍കിയ തന്റെ സന്ദേശത്തില്‍, യുദ്ധവും പരിസ്ഥിതി നാശവും മനുഷ്യഹൃദയത്തിലെ അസന്തുലി താവസ്ഥയുടെ പ്രതിഫലനമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
ആയുധങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റണമെന്ന്, ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിലെ ‘അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും’ (ഏശയ്യാ 2:4) എന്ന വചനത്തെ പരാമര്‍ശിച്ചുകൊണ്ട് പാപ്പ ഉദ്ബോധിപ്പിച്ചു. നാശത്തിനായി ഉപയോഗി ക്കുന്ന ഉപകരണങ്ങള്‍ ജീവന്‍ പരിപോഷിപ്പി ക്കുന്നതിനുള്ള ഉപകാരണങ്ങളാക്കി മാറ്റേ ണ്ടത് സമകാലീനലോകത്തിന്റെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. കുന്തങ്ങള്‍ വാക്കത്തിയായി മാറ്റാനുള്ള പ്രവാചകക്ഷണം രാജ്യങ്ങള്‍ക്ക് മാത്രമല്ല, ഓരോ മനുഷ്യര്‍ക്കും മുന്നിലുള്ള ആഹ്വാനമാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.
യുദ്ധം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തു ന്നതിന് പുറമെ കുടുംബങ്ങളെ തകര്‍ക്കു കയും ദശലക്ഷക്കണക്കിന് ആളുകളെ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുവെന്ന് അനുസ്മരിച്ച പാപ്പ, അതേസമയം, യുദ്ധം പരിസ്ഥിതിക്കും ഗുരുതരമായ നാശമുണ്ടാക്കു ന്നുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. ജലവും വായുവും മലിനമാകുന്നതോടെ ഭക്ഷ്യസുരക്ഷ തകരു കയും ദാരിദ്ര്യവും അസമത്വവും സാമൂഹിക സംഘര്‍ഷങ്ങളും വർധിക്കുകയും ചെയ്യുമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
അക്രമവും അനീതിയും പരിസ്ഥിതി നാശവും അപൂര്‍ണമായ സാമൂഹിക സംവി ധാനങ്ങളുടെ മാത്രം ഫലമല്ലെന്നും മനുഷ്യ ഹൃദയത്തിലെ ആഴത്തിലുള്ള അസന്തുലിതാ വസ്ഥയുമായി അവ ബന്ധപ്പെട്ടിരിക്കുന്നു വെന്നും ലിയോ പതിനാലാമന്‍ പാപ്പ ചൂണ്ടി ക്കാട്ടി. അതുകൊണ്ടുതന്നെ സമാധാനപര മായ സമൂഹം കെട്ടിപ്പടുക്കാന്‍ ഘടനാപര മായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഹൃദയങ്ങ ളുടെ നവീകരണവും ആവശ്യമാണ്. നശീകര ണത്തിനുവേണ്ടിയുള്ള ആയുധങ്ങളല്ല, സത്യം, സംവാദം, ക്ഷമ, നന്മ, നീതി, കരുണ, മറ്റുളളവരെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍, കരുതല്‍, സ്‌നേഹം തുടങ്ങിയവയാണ് യഥാര്‍ത്ഥ സമാധാനത്തിന്റെ ഉപകരണങ്ങള്‍. യുദ്ധത്തിനായി വിനിയോഗിക്കുന്ന ഊര്‍ജവും വിഭവങ്ങളും ദരിദ്രരുടെ ക്ഷേമത്തിനും മനുഷ്യവികസനത്തിനും സൃഷ്ടിയുടെ സംര ക്ഷണത്തിനുമായി മാറ്റിവയ്ക്കുന്ന ഒരു ലോകമാ ണ് നാം ലക്ഷ്യം വയ്ക്കേണ്ടത് - പാപ്പ പറഞ്ഞു.
മനുഷ്യഹൃദയത്തിന്റെ പരിവര്‍ത്തനത്തിലൂടെ ആരംഭിക്കുന്ന ഈ സമാധാനം, കുടുംബ ങ്ങളിലും സമൂഹങ്ങളിലും ലോകത്താക മാനവും പ്രതിഫലിക്കേണ്ടതുണ്ടെന്നും തന്റെ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് എഴുതി. “വാളുകള്‍ യഥാര്‍ത്ഥത്തില്‍ കൊഴുവായി മാറുന്ന’’ കാലത്തിനായി വിശ്വാസത്തോടും ധൈര്യത്തോടും കൂടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും പാപ്പ ഏവരെയും ക്ഷണിച്ചു.