

വയനാട്: കത്തോലിക്കാ ആരോഗ്യ സംരക്ഷണ സ്ഥാപന ങ്ങൾ കാരുണ്യപൂർണ്ണവും തൊഴിൽപരവും കൂട്ടായതുമായ സേവനം ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെ, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (CHAI) കേരള ഘടകം 2026-2029 കാലയളവി ലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. വയനാട് ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന 64-ാമത് വാർഷിക പൊതുയോഗ ത്തിലാണ് പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തത്.
കെ.സി.ബി.സി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ് അലക്സ് വടക്കുംതല, കത്തോ ലിക്കാ ആരോഗ്യ പ്രവർത്തക രോട് “കാലത്തിന്റെ അടയാള ങ്ങൾ തിരിച്ചറിഞ്ഞ്” പ്രൊഫഷണലിസത്തോടും കാരുണ്യത്തോടും കരുതലോടും കൂടി ആരോഗ്യ സേവനം നൽകുന്നതിൽ പ്രതിജ്ഞാബദ്ധ രായിരിക്കാൻ ആവശ്യപ്പെട്ടു. അംഗസ്ഥാപനങ്ങൾ ഒരൊറ്റ കുടുംബമായി പ്രവർത്തിക്കണ മെന്നും ദരിദ്രരിലേക്കും രോഗി കളിലേക്കും ദുർബലരിലേക്കു മുള്ള സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ചായ് ഡയറക്ടർ ജനറൽ സിസ്റ്റർ ഹെലൻ മേരി ആഹ്വാനം ചെയ്തു.
വെല്ലുവിളികൾ നിറഞ്ഞ ആരോഗ്യ പരിപാലന രംഗത്ത് കത്തോലിക്കാ സ്ഥാപനങ്ങൾ പ്രവാചകതുല്യമായ സാക്ഷ്യം വഹിക്കണമെന്ന് സി.ബി.സി.ഐ ഹെൽത്ത് കെയർ ഓഫീസ് ദേശീയ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സന്തോഷ് ഡയസ് പറഞ്ഞു. സമൃദ്ധമായ ജീവൻ നൽകാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം അനുസ്മരിച്ചുകൊണ്ട്, സഭയുടെ പ്രബോധനങ്ങൾക്കും ദൗത്യത്തിനും വിശ്വസ്തത പുലർത്തിക്കൊണ്ട് ആവശ്യ ക്കാരെ പരിചരിക്കാൻ അദ്ദേഹം ആരോഗ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു.
ആരോഗ്യ മേഖലയിലെ വെല്ലുവിളികൾക്കിടയിലും രോഗി കൾക്കും കഷ്ടപ്പെടുന്നവർക്കും സേവനം തുടരുന്ന അംഗസ്ഥാ പനങ്ങളെ ചായ് കേരള റീജിയൻ പ്രസിഡന്റ് ഫാ. ഡോ. ബിനു കുന്നത്ത് അഭിനന്ദിച്ചു. സാമ്പത്തിക സുസ്ഥിരതയും പ്രവർത്തനക്ഷമതയും സംബ ന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ. ഗോപിനാഥ് മാമ്പളിക്കളം “മോർ വിത്ത് ലെസ്സ്” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂ ഷൻസ് സിഇഒയും സെക്രട്ടറിയു മായ ഫാ. ബിജു പയ്യമ്പള്ളിലിനെ 2026-2029 കാലയളവിലേക്കുള്ള പ്രസിഡന്റായി തിരഞ്ഞെടുത്തു. എറണാകുളം ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. വിമൽ ഫ്രാൻ സിസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പോട്ട ധന്യ മിഷൻ ഹോസ്പിറ്റൽ അഡ്മിനി സ്ട്രേറ്റർ സിസ്റ്റർ തേജസ് എഫ്.സി.സി സെക്രട്ടറിയായും, ആലപ്പുഴ സഹൃദയ ഹോസ്പിറ്റൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്ക പ്പെട്ടു. തൃശൂർ അമല മെഡിക്കൽ കോളേജ് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് മേഖലാ കോർഡി നേറ്റർമാരെയും തിരഞ്ഞെടുത്തു: തിരുവനന്തപുരം സോൺ: ഫാ. ബിനു കുന്നത്ത്, കോട്ടയം സോൺ: ഫാ. ഉല്ലാസ് എം.എം ടി.എം, എറണാകുളം സോൺ: ഫാ. ക്ലോഡിൻ ബിവേര (ഡയറക്ടർ, ഡോൺ ബോസ്കോ ഹോസ്പിറ്റൽ, പറവൂർ), തൃശൂർ സോൺ: ഫാ. ഡെമിൻ (ജോയിന്റ് ഡയറക്ടർ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ), മലബാർ സോൺ: സിസ്റ്റർ ജോസ്ന എഫ്.ഡി.സി.സി (അഡ്മി നിസ്ട്രേറ്റർ, സെന്റ് മാർട്ടിൻ ഹോസ്പിറ്റൽ, ചെറുകുന്ന്).
സിസ്റ്റർ ലില്ലീസ എസ്.എ.ബി.എസ്, കെ.സി.ബി.സി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായും ചായ് കേരള റീജിയൻ എക്സിക്യൂ ട്ടീവ് ഡയറക്ടറായും തുടരും.