വേളി ഫെലിസിറ്റേഷൻ സെന്റർ പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് ലത്തീൻ കത്തോലിക്ക ഐക്യവേദി

Veli Felicitation Center should be opened to the public, Latin Catholic Unity Forum says
Published on

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിനോട് അനുബന്ധിച്ച് ബോട്ട് ക്ലബ്ബിനോട് ചേർന്ന് 2019-ൽ അന്നത്തെ ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ തറക്കല്ലിട്ട കോടികൾ ചിലവഴിച്ച് പണിത വേളി ഫെലിസിറ്റേഷൻ സെന്റർ വർഷങ്ങൾ കടന്നുപോ യിട്ടും ഇതുവരെയും തുറന്നു പ്രവർത്തിച്ചിട്ടില്ല. തന്മൂലം കോടികളുടെ നഷ്ടമാണ് ഗവൺമെന്റിന് അല്ലെങ്കിൽ ടൂറിസം വകുപ്പിന് ഉണ്ടായിക്കൊണ്ടിരി ക്കുന്നതെന്ന് ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് ഒ എഫ് എസ് ആരോപിച്ചു. ആയതിനാൽ എത്രയും പെട്ടെന്ന് വിനോദ സഞ്ചാരികൾക്കും ജനങ്ങൾക്കുമായി ഈ സെന്റർ തുറന്നു നൽകണമെന്നും, ആധുനിക സജ്ജീകര ണങ്ങളോടെയുള്ള ഈ ബഹുനില കെട്ടിടം ജനങ്ങൾക്കായി തുറന്നു നൽകുമ്പോൾ ഉണ്ടാകുന്ന തൊഴിൽ സാധ്യതകളിൽ തീരദേശത്ത് ഉള്ളവർക്ക് മുഖ്യപരിഗണന നൽകണമെന്നും ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന നേതൃത്വം ഗവൺമെന്റിനോടും ടൂറിസം വകുപ്പ് മന്ത്രിയോടും ടൂറിസം അനുബന്ധവകുപ്പുകളോടും ആവശ്യ പ്പെടുവാനും യോഗം തീരുമാനിച്ചു.

ലത്തീൻ കത്തോലിക്കാ ഐക്യവേദി ഭാരവാഹി കൾ ഫെലിസിറ്റേഷൻ സെന്റർ സന്ദർശിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് ഒ എഫ് എസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജനറൽ സെക്രട്ടറി തങ്കച്ചൻ എം ഡിക്രൂസ് സ്വാഗതം ആശംസിച്ചു. ഭാരവാഹിക ളായ പെട്രീഷ ജോസഫ്, വില്യം ലാൻസി, ആൻഡ്രു എഡിസൺ, ബ്രൂണോ ഹാരിസൺ ബാബുരാജ്, റീന എന്നിവർ പ്രസംഗിക്കുകയും ഡാനിയൽ പെരേര കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org