International

വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന് 2 വൈസ് ഡയറക്ടര്‍മാര്‍

Sathyadeepam

വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ 2 പുതിയ വൈസ് ഡയറക്ടര്‍മാരെ നിയമിച്ചു. 53 കാരനായ മസിമിലിയാനോ മെനിചെറ്റിയാണ് ഒരാള്‍. വത്തിക്കാന്‍ ന്യൂസില്‍ 20 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ആളാണ് അദ്ദേഹം. വത്തിക്കാന്‍ റേഡിയോയുടെ കോഡിനേറ്റിംഗ് ചീഫ് ആയും ഇറ്റാലിയന്‍ യൂണിവേഴ്‌സിറ്റികളിലെ ജേണലിസം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

52 കാരനായ ഫ്രാന്‍സിസ്‌കോ വാലി ആണ് രണ്ടാമത്തെ വൈസ് ഡയറക്ടര്‍. ഇറ്റാലിയന്‍ ടിവിയുടെ മുന്‍ ഡയറക്ടര്‍ ആണ്. വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചു വരികയായിരുന്നു.

2018 മുതല്‍ വത്തിക്കാന്‍ മാധ്യമത്തിന്റെ അധ്യക്ഷനായ പ്രവര്‍ത്തിച്ചു വരുന്നത് പൗലോ റൂഫിനി ആണ്. റോമിലെ ഒരു കാര്യാലയത്തിന്റെ അധ്യക്ഷനായി വരുന്ന ആദ്യത്തെ അല്‍മായനാണ് അദ്ദേഹം. ഫാ. ലൂസിയോ അഡ്രിയന്‍ റുയിസ് ആണ് കാര്യാലയത്തിന്റെ സെക്രട്ടറി.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു