കെ സി ബി സി പ്രോലൈഫ് സമിതി ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

കെ സി ബി സി പ്രോലൈഫ് സമിതി ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് പോസ്റ്റര്‍ പ്രകാശനം ചെയ്തു
Published on

കൊച്ചി: കെ സി ബി സി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ രൂപതകളില്‍ നിന്നുമുള്ള വലിയ കുടുംബങ്ങളെയും പ്രോ-ലൈഫ് പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് 'ജീവസമൃദ്ധി 2026' എന്ന പേരില്‍ പ്രോ-ലൈഫ് ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.

2026 ഏപ്രില്‍ 19-ന് പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിലെ ഹാളിലും പ്രത്യേകം തയ്യാറാക്കുന്ന പന്തലിലുമായി നടത്തുന്ന പ്രസ്തുത പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശന കര്‍മ്മം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് സി ബി സി ഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

സീറോ മലബാര്‍ ലൈഫ് കമ്മീഷന്റെ ഉത്തരവാദിത്വമുള്ള പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, കെ സി ബി സി പ്രോ-ലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ റവ. ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, സെക്രട്ടറി ജസ്‌ലിന്‍ ജോ എന്നിവരും സന്നിഹിതരായിരുന്നു. ജനസംഖ്യ കുറഞ്ഞു പോകുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് തദവസരത്തില്‍ അഭിവന്ദ്യ പിതാക്കന്മാര്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. കുടുംബങ്ങളില്‍ കൂടുതല്‍ മക്കള്‍ ഉണ്ടാകുന്നത് സമൂഹത്തിന്റെ നന്മയ്ക്കാണെന്ന തിരിച്ചറിവ് എല്ലാവരിലേക്കും എത്തിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.

കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'ജീവസമൃദ്ധി 2026' കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം സി ബി സി ഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.

മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജെയിംസ് ആഴ്ചങ്ങാടന്‍, ജെസ്ലിന്‍ ജോ എന്നിവര്‍ സമീപം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org