International

വിവാദം: വിശ്രമമന്ദിരം വാങ്ങുന്നില്ലെന്നു യു എസ് മെത്രാന്‍

Sathyadeepam

വന്‍തുക മുടക്കി ഒരു ആഡംബരവസതി തന്‍റെ വിശ്രമജീവിതത്തിനായി വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നു അമേരിക്കയിലെ സാന്‍ ജോസ് ബിഷപ് പാട്രിക് മക്ഗ്രാത്ത് പിന്മാറി. വിവാദങ്ങളെ മതുടര്‍ന്നായിരുന്നു ഇത്. സാമ്പത്തികമായി ഒരു നല്ല നിക്ഷേപമാകുമായിരുന്നു തന്‍റെ തീരുമാനമെങ്കിലും അതിന്‍റെ മറ്റു വശങ്ങള്‍ വിലയിരുത്തുന്നതില്‍ തനിക്കു വീഴ്ച പറ്റിയെന്ന് അദ്ദേഹം സമ്മതിച്ചു. വീടുകള്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടുള്ള കാലിഫോര്‍ണിയായിലെ ഒരു പ്രദേശത്താണ് 5 കിടപ്പുമുറികളുള്ള വീടു ബിഷപ് വാങ്ങിയത്. എത്രയും വേഗം ഈ വീടു വില്‍ക്കാന്‍ രൂപത തീരുമാനിച്ചു. അരയേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് വില്‍ക്കുമ്പോള്‍ ലാഭം കിട്ടുകയാണെങ്കില്‍ അത് പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതിക്കായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. 73 കാരനായ ബിഷപ് മക്ഗ്രാത്തിനു പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനെ നിയമിച്ചിട്ടുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം