International

വത്തിക്കാന്‍ കോവിഡ് മുക്തമായി

Sathyadeepam

വത്തിക്കാന്‍ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ തീര്‍ത്തും ഇല്ലാതായതായി വത്തിക്കാന്‍ വക്താവ് അറിയിച്ചു. മെയ് ആദ്യവാരത്തിലാണ് പന്ത്രണ്ടു വത്തിക്കാന്‍ ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം പുതിയ കേസുകള്‍ ഉണ്ടായിട്ടില്ല. പോസിറ്റീവായിരുന്ന അവസാനത്തെയാളും സുഖം പ്രാപിച്ചു. മാര്‍ച്ച് 6-നാണ് ആദ്യമായി വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തില്‍ കോവിഡ് രോഗബാധ കണ്ടെത്തിയത്. ആകെ 170 പേര്‍ക്ക് വത്തിക്കാനില്‍ കോവിഡ് ബാധയുണ്ടായി. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ആര്‍ക്കും വൈറസ് ബാധ ഉണ്ടായില്ല.

മൂന്നു മാസത്തെ അടച്ചിടലിനു ശേഷം ജൂണ്‍ ഒന്നിനു വത്തിക്കാന്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇറ്റലി പ്രവേശനം അനുവദിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈനു വിധേയരാകണമെന്ന വ്യവസ്ഥയും പിന്‍വലിച്ചു. സെ. പീറ്റേഴ്‌സ് ബസിലിക്ക മെയ് 18-നു നിയന്ത്രണവിധേയമായി തുറന്നു കൊടുത്തിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം