International

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ലൂര്‍ദ്ദില്‍

Sathyadeepam

പ. മാതാവിന്റെ സ്വര്‍ഗാരോപണദിനമായ ഇന്ന് പ്രസിദ്ധ ലൂര്‍ദ്ദ് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാള്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനാകാന്‍ വത്തിക്കാന്‍ പ്രധാനമന്ത്രിയായ (സ്റ്റേറ്റ് സെക്രട്ടറി) കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ലൂര്‍ദില്‍ എത്തിച്ചേര്‍ന്നു. കോവിഡ് പടര്‍ന്നതിനു ശേഷം ഒരു ഉന്നത വത്തിക്കാന്‍ അധികാരി റോമിനു പുറത്തേക്കു നടത്തുന്ന ആദ്യത്തെ യാത്രയാണിത്. ലൂര്‍ദിലക്കുള്ള യാത്രാമദ്ധ്യേ വി. ജോണ്‍ വിയാനിയുടെ തീര്‍ത്ഥകേന്ദ്രമായ ആര്‍സിലും കാര്‍ഡിനല്‍ സന്ദര്‍ശനം നടത്തി.

പ്രതിദിനം ആയിരകണക്കിനു തീര്‍ത്ഥാടകര്‍ എത്തിയിരുന്ന ലൂര്‍ദ് ഇപ്പോള്‍ ആളൊഴിഞ്ഞു കിടക്കുകയാണ്. ജൂലൈയില്‍ ഇവിടെ ഓണ്‍ലൈന്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം