International

വത്തിക്കാനു പുതിയ യു.എന്‍. നിരീക്ഷകന്‍

Sathyadeepam

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തു വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായി ആര്‍ച്ചുബിഷപ് ഗബ്രിയേലെ ജോര്‍ദാനോ കാഷ്യയെ നിയമിച്ചു. ഇതുവരെ ഈ ചുമതല വഹിച്ചു വന്ന ആര്‍ച്ചുബിഷപ് ബെര്‍ണദിത്തോ ഓസ സ്പെയിനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിക്കപ്പെട്ടു. 2017 മുതല്‍ ഫിലിപ്പൈന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആര്‍ച്ചുബിഷപ് കാഷ്യോ. മുപ്പതു വര്‍ഷങ്ങളായി വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനം ചെയ്യുന്ന അദ്ദേഹം ഇറ്റലിയിലെ മിലാന്‍ അതിരൂപതാംഗമാണ്. ആര്‍ച്ചുബിഷപ് ഓസ ഫിലിപ്പൈന്‍സ് സ്വദേശിയാണ്. 1964 ലാണു വത്തിക്കാനു ഐക്യരാഷ്ട്രസംഘടനയില്‍ സ്ഥിരം നിരീക്ഷകന്‍ എന്ന പദവി ലഭിച്ചത്.

image

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും