നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും
Published on

നിക്കരാഗ്വയില്‍ പ്രസിഡണ്ട് ഡാനിയല്‍ ഒട്ടേഗായുടേയും ഭാര്യയും വൈസ് പ്രസിഡണ്ടുമായ റൊസാരിയോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം 11 ക്രൈസ്തവ നേതാക്കളെ 15 വര്‍ഷത്തെ തടവിനും ഓരോരുത്തരും 8 കോടി ഡോളര്‍ വീതം പിഴയടയ്ക്കുന്നതിനും വിധിച്ചു. കള്ളപ്പണ നിയമത്തിന്റെ കീഴിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശ സംഘടനയുടെ നേതാക്കള്‍ ആയിരുന്നു ഇവരെല്ലാം. നിക്കരാഗ്വയിലെ മതസ്വാതന്ത്ര്യലംഘനവും മനുഷ്യാവകാശലംഘനങ്ങളും അവസാനിപ്പിക്കുന്നതിന് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് 4 സെനറ്റര്‍മാര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org