International

വത്തിക്കാനില്‍ പുതിയ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി

Sathyadeepam

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പൊതുകാര്യങ്ങളുടെ ഡെപ്യൂട്ടി സെക്രട്ടറിയായി ആര്‍ച്ചുബിഷപ് എഡ്ഗാര്‍ പെനായെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇപ്പോള്‍ മൊസാംബിക്കിലെ വത്തിക്കാന്‍ സ്ഥാനപതിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കാര്‍ഡിനല്‍ ആഞ്ജെലോ ബെച്ചിയുവിനു പകരമാണ് ഈ നിയമനം. വെനിസ്വേലായില്‍ നിന്നുള്ള ഒരു രൂപതാ വൈദികനായിരുന്ന ആര്‍ച്ചുബിഷപ് പെനാ 1993 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനം ചെയ്തു വരികയായിരുന്നു. കെനിയ, യുഗോസ്ലാവിയ, ജനീവ, ദക്ഷിണാഫ്രിക്ക, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്നിട്ടുണ്ട്. സ്പാനിഷ്, ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രെഞ്ച്, പോര്‍ട്ടുഗീസ്, സെര്‍ബോ-ക്രൊയേഷ്യന്‍ തുടങ്ങിയ ഭാഷകള്‍ സംസാരിക്കും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം