International

വത്തിക്കാന്‍ ഉന്നതാധികാരി സൗദി അറേബ്യയിലെത്തി

Sathyadeepam

വത്തിക്കാന്‍ മതാന്തര സംഭാഷണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജീന്‍ ലൂയി ടവ്റാന്‍ മുസ്ലീം രാജ്യമായ സൗദി അറേബ്യ സന്ദര്‍ശിച്ചു. കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുള്‍ കരീമും റിയാദ് ഡെപ്യൂട്ടി ഗവര്‍ണറായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസും ചേര്‍ന്നു കാര്‍ഡിനലിനെ സ്വീകരിച്ചു. വത്തിക്കാനില്‍ ഈ നിലവാരത്തിലുള്ള പദവി വഹിക്കുന്ന ഒരു കാര്‍ഡിനല്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. ഒരു പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സൗദിയില്‍ പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വരുത്തുന്ന മാറ്റങ്ങളുടെ ഒരു പ്രതിഫലനമാണ് ഈ സന്ദര്‍ശനവുമെന്ന് വിലയിരുത്തപ്പെടുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം