International

വനിതാദിനത്തില്‍ വത്തിക്കാനില്‍ വനിതകളുമായി ചര്‍ച്ച

Sathyadeepam

അന്താരാഷ്ട്ര വനിതാദിനത്തോടു ബന്ധപ്പെട്ടു വത്തിക്കാനില്‍ വനിതകളുമായി ഒരു സംവാദം സംഘടിപ്പിച്ചു. സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ സമാധാന സ്ഥാപനത്തിനു വനിതകള്‍ക്ക് എന്തു ചെ യ്യാന്‍ സാധിക്കുമെന്നതിനു പുറമെ സഭയില്‍ വനിതകളുടെ സംഭാവനകളും ചര്‍ച്ചാവിഷയമായി. ശ്രദ്ധ ആവശ്യമുള്ള വ്യക്തികളെ വനിതകള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് സംവാദത്തില്‍ പങ്കെടുത്ത ഡോ. സില്ല എല്‍ വര്‍ത്തി ചൂണ്ടിക്കാട്ടി. വനിതകള്‍ക്കു സഹജമായ ഉള്‍വിളിയും അനുഭവങ്ങളുമാണ് ഇതിനവരെ പ്രാപ്തരാക്കുന്നത് – "റൈസിംഗ് വിമന്‍, റൈസിംഗ് വേള്‍ഡ്" എന്ന സംഘടനയുടെ സ്ഥാപകയായ അവര്‍ വ്യക്തമാക്കി. തങ്ങളുടെ മക്കളുമായും കുടുംബങ്ങളുമായും തങ്ങള്‍ പങ്കു ചേര്‍ന്നിരിക്കുന്ന കൂട്ടായ്മകളുമായും വനിതകള്‍ ഇടപെടുന്ന രീതികളില്‍ ഈ ഉള്‍വിളി നമുക്കു മൂര്‍ത്തമായി കാണാം. ഈ കഴിവാണ് വിസ്മയകരമായ വിധത്തില്‍ സമാധാനസ്ഥാപകരായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്. അനുകമ്പയോടെ മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിക്കാനും അവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വം ശ്രവിക്കാനും അവര്‍ക്കു സാധിക്കും – ഡോ. സില്ല വിശദീകരിച്ചു.
സിറിയ, ബറുണ്ടി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളുള്‍പ്പെടെ അനേകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിരുന്നു. കോര്‍പറേറ്റ് ലോകത്തില്‍ സ്ഥാനം നേടുന്ന സ്ത്രീകള്‍ തങ്ങള്‍ക്കിണങ്ങാത്ത പൗരുഷം പ്രകടമാക്കണമെന്നാണ് ലോകം പ്രതീക്ഷിക്കുന്നതെന്നു ഡോ. സില്ല വിശദീകരിച്ചു. രാഷ്ട്രീയമാണ് ഇതു പോലെ മറ്റൊരു രംഗം. സ്ത്രീകള്‍ സ്ത്രൈണതയ്ക്കു പകരം പൗരുഷം പ്രകടമാക്കണമെന്ന് ആളുകള്‍ പ്രതീക്ഷിക്കുകയാണവിടെ.

image

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ

ഈശോസഭ വൈദികന് യു എസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍