അമേരിക്കയിലെ ഈശോസഭ വൈദികനായ ഫാ. ഗ്രെഗ് ബോയിലെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഫ്രീഡം മെഡലിന് തിരഞ്ഞെടുക്കപ്പെട്ടു. മറ്റു 18 പേര്‍ക്കൊപ്പമാണ് ഫാ. ബോയിലെയുടെയും പേര് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. കുറ്റവാളി സംഘങ്ങളുമായി ബന്ധപ്പെട്ട യുവജനങ്ങളുടെ പുനരധിവാസത്തിന് നല്‍കിയ സേവനമാണ് അദ്ദേഹത്തെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. 1992 ല്‍ അദ്ദേഹം സ്ഥാപിച്ച ഹോംബോയ് ഇന്‍ഡസ്ട്രീസ് അമേരിക്കയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള ഒരു സന്നദ്ധ സംഘടനയാണ്. കുറ്റവാളി സംഘങ്ങളുടെ ഭാഗമായിരുന്നവരും ജയിലുകളില്‍ കഴിയുന്നവരുമായ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി പുനരധിവസിപ്പിക്കുകയാണ് ഫാ. ബോയിലെ ചെയ്യുന്നത.് ഇത്തരം യുവാക്കള്‍ക്ക് വേണ്ട മാനസികാരോഗ്യസേവനവും നിയമസഹായവും മുതല്‍ ടാറ്റുകള്‍ നീക്കം ചെയ്യുന്നത് വരെയുള്ള സേവനങ്ങള്‍ ഇവര്‍ നല്‍കുന്നുണ്ട്.
അമേരിക്കയിലെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍.