International

വനിതാസന്യാസമേധാവികള്‍ റോമില്‍ സമ്മേളിക്കുന്നു

Sathyadeepam

കത്തോലിക്കാസഭയിലെ വിവിധ സന്യാസിനീസഭകളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ യോഗം വത്തിക്കാനില്‍ ആരംഭിച്ചു. 80 രാജ്യങ്ങളില്‍ നിന്നുള്ള 850 ലേറെ മദര്‍ സുപ്പീരിയര്‍മാരാണ് യോഗത്തിനെത്തിയിട്ടുള്ളത്. 4.5 ലക്ഷം വനിതാസന്യസ്തരെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. "പ്രവാചകപ്രത്യാശയുടെ വിതക്കാര്‍" എന്നതാണ് അന്താരാഷ്ട്ര സുപ്പീരിയര്‍ ജനറല്‍ സംഘടനയുടെ ഈ വര്‍ഷത്തെ സമ്മേളനത്തിന്‍റെ പ്രമേയം. മതാന്തരസംഭാഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു സംഘടനാനേതൃത്വം അറിയിച്ചു. സഭയില്‍ വനിതാസന്യസ്തരുടെ പങ്കിന്‍റെ ശാക്തീകരണം തീര്‍ച്ചയായും ചര്‍ച്ചാവിഷയമാകുമെന്ന് അവര്‍ സൂചിപ്പിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം