റഷ്യയുടെ ആക്രമണം മൂലം ഉക്രെയ്‌നിലെ കത്തോലിക്കര്‍ ദുരിതങ്ങള്‍ അനുഭവിക്കുകയാ ണെന്ന് ഉക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് രൂപത ബിഷപ്പ് മാക്‌സിം റയാബുക്ക പറഞ്ഞു. ഗ്രീക്ക് കത്തോലിക്കാസഭയുടെ രൂപതയാണ് ഇത്. യുദ്ധത്തിന്റെ നടുവില്‍ ദുരിതമനുഭവിക്കുന്ന വിശ്വാസികളെ കാണുന്നതിനായി താന്‍ തുടര്‍ച്ചയായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബിഷപ്പ് അറിയിച്ചു.
റഷ്യന്‍ അധിനിവേശത്തിനു മുമ്പ് 80 ലേറെ സജീവമായ ഇടവകകള്‍ ഉണ്ടായിരുന്ന തന്റെ രൂപതയില്‍ ഇപ്പോള്‍ 37 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു ബാക്കിയുള്ളവ അടച്ചിടുകയോ സൈന്യം അധിനിവേശപ്പെടുത്തു കയോ നശിപ്പിക്കുകയോ ചെയ്തിരിക്കുകയാണ്.
റഷ്യന്‍ സൈന്യത്തിന്റെ പിടിയിലുള്ള പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയുമായി ബന്ധം പുലര്‍ത്തു ന്നതില്‍ നിന്ന് ആളുകളെ സൈന്യം തടഞ്ഞിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ എത്തിക്കുവാന്‍ സഭയ്ക്ക് സാധിക്കുന്നില്ല. ഈ പ്രദേശങ്ങളില്‍ രൂപതാ വൈദികരുടെ സാന്നിധ്യവും ഇല്ല.
സാഹചര്യം അനുദിനം കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഡ്രോണുകളുടെ സാന്നിധ്യം മുഴുവന്‍ പ്രദേശ ത്തെയും അരക്ഷിതമാക്കിയിരി ക്കുകയാണ്. ഭയം മൂലം ആളുകള്‍ വീടുവിട്ടു പോകുന്നു. രാത്രി മിക്കവരും വീടുകള്‍ക്ക് പുറത്താണ് ഉറങ്ങുന്നത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചശേഷം ഉക്രെയ്‌നില്‍ ഇതുവരെ 13,000 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് യു എന്‍ മനുഷ്യാവ കാശ ഹൈക്കമ്മീഷന്റെ കണക്ക്.