ലോകമെങ്ങും സമാധാനം പരത്തുന്നതിന് ക്രിസ്തുവിന്റെ സ്‌നേഹാഗ്‌നി വഹിക്കുക

ലോകമെങ്ങും സമാധാനം പരത്തുന്നതിന് ക്രിസ്തുവിന്റെ സ്‌നേഹാഗ്‌നി വഹിക്കുക
Published on

ലോകത്തില്‍ സമാധാനം സ്ഥാപിക്കാന്‍ ക്രിസ്തുവിന്റെ സ്‌നേഹാഗ്‌നിക്ക് സാധിക്കും. ക്രിസ്തുവിന്റെ സഭ ദരിദ്രരുടെ സഭയാണ്. ഈ സഭയിലെ വിശ്വാസികള്‍, സഹായം അര്‍ഹിക്കുന്നവരെ അവഗണിച്ചുകൊണ്ട് സ്വന്തം സുരക്ഷയും സുഖവും നോക്കുന്നവരാകരുത്.

ലോകസമാധാനത്തിനു പകരം സ്വന്തം സുഖവും, നന്മയ്ക്കു പകരം ശാന്തിയും തിരഞ്ഞെടുക്കാന്‍ ലോകം നമ്മെ ശീലിപ്പിക്കും. റിസ്‌ക്കുകള്‍ എടുക്കരുതെന്നും സമാധാനമായിട്ടിരിക്കുക എന്നതാണ് പ്രധാനം, മറ്റുള്ളവരെ സ്‌നേഹിക്കലല്ല എന്നും ചിലര്‍ നമ്മെ ഉപദേശിക്കും. പക്ഷേ ഇതിനു വിരുദ്ധമായി മനുഷ്യവംശത്തില്‍ സധൈര്യം ആണ്ടുമുങ്ങുകയാണ് ഈശോ ചെയ്തത്.

യഥാര്‍ഥ സ്‌നേഹം അതിനെത്തന്നെ എളിമപ്പെടുത്തുന്നു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും തെറ്റിദ്ധാരണയും ഉണ്ടാക്കുന്ന മുന്‍വിധികളെ മറികടന്നു നമുക്ക് മുന്നോട്ടു പോകാം. ദിവ്യബലി ഈ തീരുമാനത്തെ പോഷിപ്പിക്കുന്നു. നമുക്കുവേണ്ടി ജീവിക്കാതെ ലോകത്തിലേക്ക് അഗ്‌നി കൊണ്ടുവരാനുള്ള തീരുമാനമാണ് അത്.

ഏറ്റവും ബലഹീനരെ പോലും പൂര്‍ണ്ണമായ അന്തസ്സോടെ ക്രിസ്തുവിന്റെ ശരീരത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടു മാത്രമേ നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കു. നമ്മുടെ ജീവിതങ്ങളിലും സമൂഹങ്ങളിലും ക്രിസ്തുവിന്റെ ദാരിദ്ര്യത്തിനുള്ള മൂല്യത്തെ ആഴത്തില്‍ വിചിന്തനം ചെയ്യണം. ക്രിസ്തുവിന്റെ ദാരിദ്ര്യം അതിനു നമ്മെ പ്രാപ്തരാക്കുന്നു.

  • (ആഗസ്റ്റ് 17 ന് റൊട്ടാന്താ മരിയന്‍ ദേവാലയത്തില്‍ കാരിത്താസ് പ്രവര്‍ത്തകര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org