International

ഉക്രെനിയന്‍ സൈനികരുടെ ഭാര്യമാര്‍ മാര്‍പാപ്പയെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചു

Sathyadeepam

ഉക്രെയിനില്‍ റഷ്യന്‍ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന രണ്ടു സൈനികരുടെ ഭാര്യമാര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. തുറമുഖനഗരമായ മരിയുപോള്‍ സംരക്ഷിക്കാന്‍ അവസാനപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ലെഫ്. കേണല്‍ ഡെനിസ് പ്രോകോപെന്‍കോയുടെയും സര്‍ജന്റ് ആര്‍സെനി ഫെദോസിയുക്കിന്റെയും ഭാര്യമാരായ കാതറീനയും യുലിയായും ആണ് മാര്‍പാപ്പയെ കണ്ടത്. പാപ്പായിലാണ് തങ്ങളുടെ അവസാനപ്രതീക്ഷയെന്നും തങ്ങളെ മരണത്തിനു വിട്ടുകൊടുക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഇരുവരുടെയും കൈ പിടിച്ച് വികാരഭരിതനായാണു പാപ്പായും സംസാരിച്ചത്.

യുദ്ധക്കളത്തില്‍ കൊല്ലപ്പെടുന്ന സൈനികരെ അവരുടെ മതാചാരപ്രകാരം സംസ്‌കരിക്കാനുള്ള അവസരം പോലും തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന് സൈനികരുടെ ഭാര്യമാര്‍ പറഞ്ഞു. എഴുനൂറോളം സൈനികര്‍ക്ക് അവയവനഷ്ടം പോലെയുള്ള ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. മാര്‍പാപ്പ ഒരു മൂന്നാം കക്ഷിയുടെ നിലയില്‍ യുദ്ധത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ചെമ്പേരി ലൂര്‍ദ്മാതാ പള്ളി ഇനി ബസിലിക്ക

ദൈവശാസ്ത്ര കോഴ്‌സ് ഉദ്ഘാടനം

വിശുദ്ധ പീറ്ററും വിശുദ്ധ ഡയോനീസ്യായും : മെയ് 15

വിശുദ്ധ മത്തിയാസ് : മെയ് 14

ബിഷപ്പ് ആൻറണി വാലുങ്കൽ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാൻ