ചെമ്പേരി ലൂര്‍ദ്മാതാ പള്ളി ഇനി ബസിലിക്ക

ചെമ്പേരി ലൂര്‍ദ്മാതാ പള്ളി ഇനി ബസിലിക്ക

തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദേവാലയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. ഇതോടെ സീറോ മലബാര്‍ സഭയിലെ അഞ്ചാമത്തെ ബസിലിക്കാപള്ളി ആയിരിക്കുകയാണ് ചെമ്പേരി. ഇന്ത്യയില്‍ ആകെ 32 ദേവാലയങ്ങള്‍ക്കാണ് ബസിലിക്കാ പദവിയുള്ളത്. 27 എണ്ണം ലത്തീന്‍ സഭയിലും ഒരെണ്ണം മലങ്കര സഭയിലുമാണ്.

തലശ്ശേരി അതിരൂപതയിലെ ഏറ്റവും പ്രമുഖമായ കുടിയേറ്റകേന്ദ്രമാണ് ചെമ്പേരി. 1948-ലാണ് ഇടവക സ്ഥാപിതമായത്. 1954 ല്‍ മോണ്‍. ജേക്കബ് വാരികാട്ട് ഇടവകയുടെ പ്രഥമവികാരിയായി നിയമിതനായി. തുടര്‍ന്ന് ആദ്യത്തെ പള്ളി പണിതു. 1965 ല്‍ ചെമ്പേരി 21 ഇടവകകളുള്ള ഫൊറോന പള്ളിയായി. പിന്നീട് ചെമ്പേരി വിഭജിച്ച്, ചെമ്പന്തൊട്ടി, പൈസക്കരി എന്നീ ഫൊറോനകള്‍ സ്ഥാപിതമായി. ഇപ്പോള്‍ ചെമ്പേരി ഫൊറോനയില്‍ 12 ഇടവകപ്പള്ളികളുണ്ട്. നൂറിലധികം വൈദികരും മുന്നൂറിലധികം സിസ്റ്റേഴ്‌സും ഈ ഇടവകയില്‍ നിന്നു ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. 1400 കുടുംബങ്ങളുള്ള ചെമ്പേരി ഇപ്പോള്‍ മലബാറിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ 2024 ആഗസ്റ്റ് 14 നു പൂര്‍ത്തിയാകും. റെക്ടര്‍ ഫാ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെ നേതൃത്വത്തില്‍ ബസിലിക്കാ പ്രഖ്യാപനത്തിന്റെ ആഘോഷത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org