വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായമെത്രാനായി ബിഷപ്പ് ആൻറണി വാലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വല്ലാർപാടം തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്തു വരികയാണ് ഇപ്പോൾ അദ്ദേഹം. വല്ലാർപാടം ബസിലിക്കയിൽ ജൂൺ 30ന് ആയിരിക്കും അദ്ദേഹത്തിൻറെ മെത്രാഭിഷേകം. 55 വയസ്സുകാരനായ അദ്ദേഹം എരൂരിൽ ആണ് ജനിച്ചത്. ബാംഗ്ലൂർ സെ പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അതിരൂപത മൈനർ സെമിനാരി റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഝാൻസി രൂപതയുടെ പിന്തുണർത്താവകാശമുള്ള മെത്രാനായി ബിഷപ്പ് വിൽഫ്രഡ് ഗ്രിഗറി മൊറാസിനെയും മാർപാപ്പ നിയമിച്ചു മംഗലാപുരം സ്വദേശിയായ അദ്ദേഹം ലക്നൗ അതിരൂപതാ വൈദികനായിട്ടാണ് പട്ടം ഏറ്റത് അലഹബാദ് രൂപതയിലെ സെൻറ് ജോസഫ് സെമിനാരി റെക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു