ദൈവശാസ്ത്ര കോഴ്‌സ് ഉദ്ഘാടനം

ദൈവശാസ്ത്ര കോഴ്‌സ് ഉദ്ഘാടനം

അങ്കമാലി: സുബോധന പാസ്റ്ററല്‍ സെന്ററില്‍ ബൈബിള്‍, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നതിനായി തുടങ്ങിയ സുബോധന അക്കാദമിയുടെ രണ്ടാമത്തെ ബിരുദദാന ചടങ്ങും അല്‍മായര്‍ക്കും സന്യസ്തര്‍ക്കും ഉള്ള ദൈവശാസ്ത്ര കോഴ്‌സിന്റെ ഉദ്ഘാടനവും മെയ് 18 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറല്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ നിര്‍വഹിക്കുന്നു. ആലുവയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്റ് ഫിലോസഫിയുടെ പ്രസിഡന്റ് പ്രൊഫ. സുജന്‍ അമുരുതന്‍ പ്രസംഗിക്കും. 35 വിദ്യാര്‍ത്ഥികള്‍ ബൈബിളിലെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും 48 വിദ്യാര്‍ത്ഥികള്‍ സ്പിരിച്ചല്‍ തിയോളജിയുടെ സര്‍ട്ടിഫിക്കറ്റും സ്വീകരിക്കുന്നു.

പുതിയ ബൈബിള്‍ കോഴ്‌സും സ്പിരിച്വല്‍ തിയോളജി കോഴ്‌സും ഓണ്‍ലൈന്‍ ആയി ഈ മാസം ആരംഭിക്കുന്നു. ദൈവശാസ്ത്ര കോഴ്‌സ് ഓഫ് ലൈന്‍ ആയും ഓണ്‍ലൈനായും ആഴ്ചയില്‍ രണ്ടു ദിവസം വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ സുബോധന അക്കാദമിയുടെ ക്ലാസ് റൂമില്‍ വച്ച് നടക്കുന്നു. മതബോധന അധ്യാപകര്‍ക്കും ഫാമിലി യൂണിറ്റ് നേതൃനിരയിലുള്ളവര്‍ക്കും ഈ കോഴ്‌സുകള്‍ ഉപകാരപ്പെടുന്നു.

വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക:

9446360758, 9400092982

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org