International

യുകെയിലെ തീവ്രവാദ അക്രമങ്ങളെ മുസ്ലീം പുരോഹിതര്‍ അപലപിച്ചു

Sathyadeepam

യുകെയിലെ മാഞ്ചസ്റ്ററിലും ലണ്ടനിലും ഉണ്ടായ ഭീകരവാദ അക്രമങ്ങളെ ശക്തമായി അപലപിക്കുവാന്‍ ഇംഗ്ലണ്ടിലെമ്പാടുമുള്ള 130 ലേറെ മുസ്ലീം പുരോഹിതര്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ക്രൂരമായ ഈ കൊലപാതകങ്ങളിലുള്ള വെറുപ്പും നടുക്കവും തങ്ങള്‍ ഒന്നിച്ചു പ്രകടിപ്പിക്കുകയാണെന്നും രാജ്യത്തിന്‍റെയാകെ വേദനയില്‍ തങ്ങളും പങ്കുചേരുകയാണെന്നും ഇമാമുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്കു വേണ്ടി പരമ്പരാഗതമായ ഇസ്ലാമിക മൃതസംസ്കാര പ്രാര്‍ത്ഥനകള്‍ നടത്തില്ലെന്നും അവര്‍ വ്യക്തമാക്കി. ഇസ്ലാമിന്‍റെ ഉന്നതമായ മൂല്യങ്ങള്‍ പൂര്‍ണമായി നിരാകരിച്ച അക്രമികള്‍ക്കു വേണ്ടി ഒരിടത്തും പ്രാര്‍ത്ഥനകള്‍ നടത്തരുതെന്നു മറ്റു പുരോഹിതന്മാരോട് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം