International

സ്വവര്‍ഗവിവാഹത്തിന് എതിരെ തയ്വാന്‍ ഹിതപരിശോധനാഫലം

Sathyadeepam

സ്വവര്‍ഗവിവാഹങ്ങള്‍ അനുവദിക്കേണ്ടെന്നു തയ്വാനിലെ ജനത വിധിയെഴുതി. വിവാഹമെന്നാല്‍ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ളതായിരിക്കണമെന്ന പരമ്പരാഗതവീക്ഷണം ഈ ഹിതപരിശോധനയിലൂടെ തയ്വാനില്‍ ഉറപ്പിക്കപ്പെട്ടു. സ്വവര്‍ഗവിവാഹം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമായിരിക്കുമെന്ന തയ്വാനിലെ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഹിതപരിശോധന. രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വവര്‍ഗവിവാഹത്തിനുള്ള നിയമമുണ്ടാക്കണമെന്നു കോടതി നിയമനിര്‍മ്മാണസഭയോടു നിര്‍ദേശിച്ചിരുന്നു. ആ കാലാവധി 2019 മെയില്‍ പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഹിതപരിശോധന. ഇതിനു മുന്നോടിയായി പുതിയ ഹിതപരിശോധനാനിയമവും കൊണ്ടുവന്നിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം