International

സിറിയയിലേയ്ക്കു വത്തിക്കാന്‍ വെന്‍റിലേറ്ററുകള്‍ നല്‍കി

Sathyadeepam

സിറിയയിലേയ്ക്കും വിശുദ്ധനാട്ടിലേയ്ക്കും വത്തിക്കാന്‍ ശ്വസനസഹായികളും വൈദ്യോപകരണങ്ങളും നല്‍കി. പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയമാണ് സിറിയയ്ക്ക് 10 വെന്‍റിലേറ്ററുകളും ജെറുസലേമിലേയ്ക്ക് മൂന്നു വെന്‍റിലേറ്ററുകളും എത്തിച്ചത്. ഗാസയിലേയ്ക്കും ബെത്ലേഹമിലേയ്ക്കും പരിശോധനാകിറ്റുകളും എത്തിച്ചു. കോവിഡ് 19 പകര്‍ച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പൗരസ്ത്യസഭാകാര്യാലയം പ്രത്യേക ധനസമാഹരണം നടത്തുന്നുണ്ട്. വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ നിന്നറിയിച്ചതനുസരിച്ചാണ് അടിയന്തിരസഹായമെന്ന നിലയില്‍ ഇവയെത്തിച്ചതെന്നു വത്തിക്കാന്‍ അറിയിച്ചു.

വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26

വിയോജിപ്പുകളെ തെരുവില്‍ നേരിട്ട ഭരണകൂടത്തിന് തിരിച്ചടി: കെസിഎഫ്

സഭാപ്രസംഗകൻ - Chap.3 [1of2]

🧠 ഡാർവിനും ശാസ്ത്രലോകവും: 'ഇന്റലക്ച്വലി ഫുൾഫിൽഡ്' ആയ ദൈവനിഷേധമോ?

കരോലിഞ്ചിയൻ സാമ്രാജ്യത്തിന്റെ വീഴ്ചയും സഭയും