International

പ്രസിഡന്‍റിന്‍റെ പ്രാര്‍ത്ഥനാദിനാചരണം പരിഹാസ്യമെന്നു സുഡാനീസ് മെത്രാന്‍

Sathyadeepam

ആഭ്യന്തര സംഘര്‍ഷത്തില്‍ വലയുന്ന ദക്ഷിണ സുഡാനില്‍ പ്രസിഡന്‍റ് പ്രാര്‍ത്ഥനാദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തതു പരിഹാസ്യമാണെന്നു കത്തോലിക്കാ ബിഷപ് സാന്‍റോ ലോക്കു പിയോ പ്രസ്താവിച്ചു. സുഡാനു വേണ്ടി എന്നും താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇന്നു രാവിലെയും പ്രാര്‍ത്ഥിച്ചു. എന്നാല്‍ പ്രസിഡന്‍റ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥനയില്‍ ഒരു മൃതദേഹമായിട്ടല്ലാതെ എന്നെ പങ്കെടുപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. അതു രാഷ്ട്രീയ പ്രാര്‍ത്ഥനയാണ്, നാട്യമാണ് – ബിഷപ് വിമര്‍ശിച്ചു. സുഡാനിലൂടനീളം പ്രസിഡന്‍റിന്‍റെ സൈന്യം നരവേട്ട നടത്തുമ്പോള്‍ പ്രസിഡന്‍റ് പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്യുന്നത് തമാശയാണെന്നു ബിഷപ് പറഞ്ഞു. ദക്ഷിണ സുഡാന്‍ പ്രസിഡന്‍റ് സല്‍വാകിര്‍ കത്തോലിക്കാസഭാംഗമാണ്. എന്നാല്‍ അദ്ദേഹം പള്ളിയില്‍ വരാറില്ലെന്നു ബിഷപ് ചൂണ്ടിക്കാട്ടി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം