International

യുവജനദിനാഘോഷം പ്രാദേശികതലത്തില്‍ ശക്തിപ്പെടുത്തുക രൂപതകളോടു വത്തിക്കാന്‍

Sathyadeepam

ആഗോള യുവജനദിനത്തിന്റെ രൂപതാതല ആഘോഷങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നു കത്തോലിക്കാ രൂപതകളോടു വത്തിക്കാന്‍ നിര്‍ദേശിച്ചു. രൂപതാതല യുവജനദിനാഘോഷങ്ങള്‍ ഇനി മുതല്‍ ക്രിസ്തുവിന്റെ രാജത്വതിരുനാളിലാണു നടത്തേണ്ടത്. ഇതുവരെ ഓശാന ഞായറാഴ്ചകളിലായിരുന്നു രൂപതാ യുവജനദിനാഘോഷം. പ്രാദേശിക യുവജനദിനാഘോഷങ്ങള്‍ക്കുള്ള മാര്‍ഗരേഖ വത്തിക്കാന്‍ അല്മായ കാര്യാലയം പുറപ്പെടുവിച്ചു. ആ ഗോള തലത്തിലുള്ള യുവജനദിനാഘോഷം മൂന്നു വര്‍ഷത്തിലൊരിക്കലാണു നടത്തി വരുന്നത്. ക്രിസ്തുവിനെ രാജാവായി സ്വന്തം ജീവിതങ്ങളിലേയ്ക്കു സ്വീകരിക്കുക എന്നതിനാകണം യുവജനദിനാഘോഷം ഊന്നല്‍ നല്‍കേണ്ടതെന്നു മാര്‍ഗരേഖ വ്യക്തമാക്കുന്നു. യുവജനങ്ങള്‍ക്കു തന്നെയായിരിക്കണം ദിനാഘോഷത്തിന്റെ സംഘാടനത്തിന്റെ മുഖ്യചുമതലയെന്നും രേഖ നിര്‍ദേശിക്കുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം