International

വി. ജോണ്‍ പോള്‍ രണ്ടാമനെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുസ്തകം വരുന്നു

Sathyadeepam

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിചിന്തനങ്ങള്‍ പുസ്തകരൂപത്തില്‍ വരുന്നു. ഫാ. ലുയിജി മരിയ എപികോക്കോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സംഭാഷണങ്ങളാണ് പുസ്തകരൂപത്തിലാകുന്നത്. 2019 ജൂണ്‍ മുതല്‍ 2020 ജനുവരി വരെ പല ഘട്ടങ്ങളിലായി നടന്ന സംഭാഷണം "മഹാനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍" എന്ന പേരില്‍ ഇറ്റാലിയന്‍ ഭാഷയിലാണു പ്രസിദ്ധീകരിക്കപ്പെടുന്നത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പുസ്തകം പ്രകാശനം ചെയ്യപ്പെടും. ഈ വര്‍ഷം മെയ് 18-നാണ് അദ്ദേഹത്തിന്‍റെ നൂറാം ജന്മദിനം.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന 1978-ല്‍ 41 കാരനായിരുന്ന ഫാ. ജോര്‍ജ് മരിയ ബെര്‍ഗോളിയോ അര്‍ജന്‍റീനയില്‍ ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍ ആയിരുന്നു. 1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഫാ. ബെര്‍ഗോളിയോയെ ബ്യൂവനെസ് അയേഴ്സ് സഹായമെത്രാനായും 1998-ല്‍ ആര്‍ച്ചുബിഷപ്പായും 2001-ല്‍ കാര്‍ഡിനലായും ഉയര്‍ത്തിയത്. 2014- ല്‍ ജോണ്‍ പോള്‍ രണ്ടാമനെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും