കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും
Published on

കൊച്ചി: വി.ചാവറ പിതാവിൻ്റെ കുടുംബ ദർശനങ്ങൾ  ഉൾക്കൊണ്ട് 1996 ൽ കൊച്ചി ചാവറ കൾച്ചറൽ  സെൻ്ററിൽ സ്ഥാപിതമായ സിഎംഐ വൈദീകരുടെ നേതൃത്വത്തിലുള്ള ചാവറ മാട്രിമണി മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ അതിൻ്റെ 30 -ാമത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ ജൂലൈ 12 ന് ആരംഭിക്കുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ. തോമസ് മൊട്ടക്കൽ ജൂലൈ 12 രാവിലെ 10 മണിക്ക് ബ്രാഞ്ചിൻ്റെ ഉത്ഘാടന കർമ്മവും, ചാവറ കൾച്ചറൽ സെൻ്റർ കൊച്ചിയുടെ മുൻ ഡയറക്ടറും ഇപ്പോൾ അമേരിക്കയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ചർചിൻ്റെ അസിസ്റ്റൻ്റ് വികാരിയുമായ റവ. ഫാ. ബേബി ഷെപ്പേർഡ് ആശിർവാദകർമ്മവും നിർവഹിക്കും.

ചടങ്ങിൽ ന്യൂ ജേഴ്സി സെൻ്റ്.ജോസഫ് പള്ളി വികാരി ഫാ. പോളി തെക്കൻ, ഫൊക്കാന പ്രസിഡൻറ് ശ്രീ. സജിമോൻ ആൻ്റണി, ന്യൂ ജേഴ്സി കേരള സമൂഹം പ്രസിഡൻറ് ശ്രീമതി സോഫിയ മാത്യു, അമേരിക്കൻ അസോസിയേഷൻ ഇന്ത്യൻ നഴ്സസ് പ്രസിഡൻറ് ശ്രീമതി സ്മിത പോൾ,

ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജോൺസൺ സി എബ്രഹാം, ജനറൽ മാനേജർ ശ്രീ. ജോസഫ് മാത്യു, പി ആർ ഒ ശ്രീമതി എലിസബത്ത് സിമ്മി ആൻ്റണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

3 ലക്ഷം കുടുംബങ്ങളെ കോർത്തിണക്കിയ ചാവറ മാട്രിമണിക്ക് ഇത് അഭിമാന നിമിഷമാണെന്നും പ്രവാസികളായി വിദേശ രാജ്യങ്ങളിൽ കഴിയുന്ന ആളുകൾക്ക് തങ്ങളുടെ സേവനം വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ്

ആദ്യമായി അമേരിക്കയിൽ ബ്രാഞ്ച് ആരംഭിക്കുന്നതെന്നും ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജോൺസൺ സി എബ്രഹാം എന്നിവർ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org