International

റാറ്റ്സിംഗര്‍ സമ്മാനജേതാക്കളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

Sathyadeepam

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള ജോസഫ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്മാനത്തിനു 2016-ല്‍ അര്‍ഹരായ മോണ്‍. ഇനോസ് ബിഫി, അയോനിസ് കൂരെംപെലസ് എന്നിവരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ദൈവശാസ്ത്രഗവേഷണരംഗത്ത് മൗലികമായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കി വരുന്നത്.

അവാര്‍ഡ് നേടിയ മോണ്‍. ബിഫി അന്താരാഷ്ട്ര പ്രസിദ്ധനായ ദൈവശാസ്ത്രജ്ഞനും ആരാധനാക്രമ പണ്ഡിതനുമാണ്. ദൈവശാസ്ത്രത്തെയും മധ്യകാല തത്ത്വചിന്തയെയും അധികരിച്ചെഴുതിയ പുസ്തകത്തിനാണ് അദ്ദേഹത്തിനു റാറ്റ്സിംഗര്‍ സമ്മാനം നല്‍കിയത്. രണ്ടാമത്തെ ജേതാവായ അയോനിസ് ഓര്‍ത്തഡോക്സ് സഭാംഗമാണ്. ഗ്രീസിലെ തെസ്സലോനിക്കി അരിസ്റ്റോട്ടില്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര അദ്ധ്യാപകനാണ്. റാറ്റ്സിംഗറിന്‍റെ ചിന്തകളും ഓര്‍ത്തഡോക്സ് ദൈവശാസ്ത്രവും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് അദ്ദേഹത്തെ സമ്മാനത്തിനര്‍ഹനാക്കിയത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടുള്ള തന്‍റെ അതിരറ്റ സ്നേഹവും കൃതജ്ഞതയും പ്രകടിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സംഭാഷണമാരംഭിച്ചത്. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാസഹായം ഇന്നും സഭയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം