International

പ്രോലൈഫ് പ്രചാരണത്തിനായി സെല്‍ഫികളുമായി പോളിഷ് സഭ

Sathyadeepam

ഗര്‍ഭസ്ഥശിശുക്കളുടെ അവകാശങ്ങള്‍ക്കായുള്ള പ്രചാരണത്തിന്‍റെ ഭാഗമായി പോളണ്ടിലെ ലബ്ലിന്‍ അതിരൂപത സെല്‍ഫികളെ ഉപയോഗിക്കുന്നു. കഴിയുന്നത്ര പേരോട് ഒറ്റയ്ക്കും കൂട്ടായും സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കാനാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്. ജീവനു നന്ദി എന്ന ഹാഷ്ടാഗോടെയാണ് സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ട്വിറ്ററില്‍ സ്വന്തം സെല്‍ഫി നിര്‍ദിഷ്ട ഹാഷ്ടാഗോടെ ഇട്ടുകൊണ്ട് അതിരൂപതാ ആര്‍ച്ചുബിഷപ്പാണ് 'സെല്‍ഫി ഫോര്‍ ലൈഫ്' എന്ന പ്രചാരണം ആരംഭിച്ചത്. ജൂണ്‍ ആദ്യവാരത്തില്‍ പോളണ്ടിലെ 160 നഗരങ്ങളില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് എന്ന പേരില്‍ പ്രോലൈഫ് റാലികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് സോഷ്യല്‍ മീഡിയാകളിലൂടെയുള്ള പ്രചാരണം.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം