International

രോഗക്കിടക്കയില്‍ പൗരോഹിത്യം സ്വീകരിച്ച വൈദികനു പ്രാര്‍ത്ഥനാപ്രവാഹം

Sathyadeepam

പോളണ്ടിലെ വാഴ്സോയില്‍ ആശുപത്രിയിലെ മുറിയില്‍ ബെഡ്ഡില്‍ കിടന്നു പൗരോഹിത്യം സ്വീകരിച്ചു പ്രഥമബലിയര്‍പ്പിച്ച ഫാ.മൈക്കിള്‍ ലോസ് എഫ്ഡിപിക്കു ലോകമെങ്ങുംനിന്നു പ്രാര്‍ത്ഥനകളും ആശംസകളും പ്രവഹിക്കുന്നു. പൗരോഹിത്യസ്വീകരണത്തിനൊരുങ്ങിക്കൊണ്ടിരുന്ന ഫാ. മൈക്കിളിന് ഒരു മാസം മുമ്പാണ് അര്‍ബുദം സ്ഥിരീകരിച്ചതും ചികിത്സയാരംഭിച്ചതും. മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ വാഴ്സോ ബിഷപ് മാരെക് സോലാര്‍സിക്കിന്‍റെ കാര്‍മ്മികത്വത്തില്‍ ആശുപത്രിമുറിയില്‍ വച്ച് മെയ് 24-നായിരുന്നു പൗരോഹിത്യസ്വീകരണം. ഓറിയോനൈന്‍ ഫാദേഴ്സ് എന്ന സന്യാസസമൂഹത്തില്‍ അംഗമായ ഫാ. മൈക്കിളിന്‍റെ നിത്യവ്രതവാഗ്ദാനം പട്ടത്തിന്‍റെ തലേ ദിവസം ആശുപത്രിമുറിയില്‍ വച്ചു തന്നെ നടത്തിയിരുന്നു. തിരുപ്പട്ടത്തിന്‍റെ പിറ്റേന്ന് ആശുപത്രികിടക്കയില്‍ വച്ചു തന്നെ അദ്ദേഹം പ്രഥമബലിയര്‍പ്പണവും നടത്തി. പ്രാര്‍ത്ഥനകള്‍ക്ക് ഫാ.മൈക്കിള്‍ നന്ദി പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം