International

മര്‍ദ്ദിത ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നു മാര്‍പാപ്പ

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ, മാര്‍ച്ച് മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം പ്രഖ്യാപിച്ചു. ലോകമെങ്ങും വിശ്വാസത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കു വേണ്ടിയാണ് മാര്‍ച്ചില്‍ മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിക്കുക. മര്‍ദ്ദിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥനാസഹായവും ഭൗതികമായ സഹായങ്ങളും എത്തിച്ചു നല്‍കാന്‍ ലോകമെങ്ങുമുള്ള ക്രൈസ്തവസമൂഹത്തിനു ബാദ്ധ്യതയുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു. സ്വന്തം വിശ്വാസത്തിന്‍റെ പേരില്‍ വീടുകളെയും ദേവാലയങ്ങളെയും ജന്മനാടുകളെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ചു പോകാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരാകുന്നു. ക്രിസ്ത്യാനികളായതിന്‍റെ പേരില്‍ അവര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കു ചേരണം – മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം