International

വത്തിക്കാനില്‍ വീണ്ടും അഴിച്ചുപണികള്‍ക്കു സാദ്ധ്യത

Sathyadeepam

റോമന്‍ കൂരിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായ ചില നടപടികള്‍ കൂടി വൈകാതെ ഉണ്ടായേക്കുമെ ന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂദാശാ-ആരാധനാ കാര്യാലയത്തിനു ഉടനെ പുതിയ അദ്ധ്യക്ഷനെ നിയമിക്കുമെന്നു മാര്‍പാപ്പ ഇറ്റാലിയന്‍ മെത്രാന്മാരുടെ വാര്‍ഷികസമ്മേളനത്തില്‍ പറയുകയും ചെയ്തു. കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ കഴിഞ്ഞ ഫെബ്രുവരിയില്‍ വിരമിച്ചതോടെ കൂദാശാ കാര്യാലയത്തിന്റെ അദ്ധ്യക്ഷപദവി ഒഴിഞ്ഞു കിടക്കുകയാണ്. ഇറ്റലിയിലെ ബിഷപ് ക്ലൗദിയോ മാനിയാഗോ, ബിഷപ് വിറ്റോറിയോ ഫ്രാന്‍സെസ്‌കോ വിയോല, കാര്യാലയത്തിന്റെ സെക്രട്ടറിയായി 2012 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ആര്‍ച്ചുബിഷപ് ആര്‍തര്‍ റോച്ചെ എന്നിവരുടെ പേരുകളാണ് മാര്‍പാപ്പ ഈ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍