International

മാര്‍പാപ്പാമാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയും വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്‌സിന്റെ അവസാന ഡോസ് സ്വീകരിച്ചു. ആദ്യഘട്ടം ഇരുവരും കഴിഞ്ഞ മാസം സ്വീകരിച്ചിരുന്നു. ജനുവരി 13 നാണ് വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഫൈസര്‍ വാക്‌സിനാണു വത്തിക്കാനില്‍ നല്‍കുന്നത്. മാര്‍ച്ച് ആദ്യവാരം ഇറാഖ് സന്ദര്‍ശനത്തിനു പോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചിട്ടുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം