International

മാര്‍പാപ്പ പാവങ്ങളുടെ ക്ലിനിക്കിലെത്തി

Sathyadeepam

റോമിലെ പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി നടത്തുന്ന സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ചികിത്സ തേടിയെത്തിയവരുമായും ക്ലിനിക്ക് ജോലിക്കാരുമായും സംസാരിച്ച പാപ്പ എല്ലാവര്‍ക്കും താന്‍ വെഞ്ചെരിച്ച ഓരോ ജപമാലകള്‍ സമ്മാനിക്കുകയും ചെയ്തു. വത്തിക്കാന്‍ നവസുവിശേഷീകരണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ലായും പാപ്പയോടൊപ്പം ഉണ്ടായിരുന്നു. പാവങ്ങളും ഭവനരഹിതരും കൂട്ടമായി തങ്ങുന്ന ഇടങ്ങളിലേയ്ക്ക് എത്തുന്ന ക്ലിനിക്കുകള്‍ രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സഭ ഇതിനു തുടക്കമിട്ടത്. വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും ലബോറട്ടറികളുടെയും സേവനം സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം